Kerala Style Meen Nirachathu
Description :
മീൻ നിറച്ചത്
മാരിനേറ്റു ചെയ്യുന്നതിനായി മഞ്ഞൾപൊടി മുളക്പൊടി മല്ലിപ്പൊടി ,കുരുമുളക് പൊടി ,പകുതി നാരങ്ങയുടെ നീര് ഉപ്പ് ,വെളിച്ചെണ്ണ ചേർത്ത നന്നായി മിക്സ് ചെയുക കഴുകി വൃത്തിയാക്കി വരഞ്ഞു മുള്ളു കളഞ്ഞ മീനിലേക്ക് നന്നായി മസാല പെരട്ടി (20-30 minit)വയ്ക്കുക.പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ജിൻജർ,ഗാർലിക്,ഗ്രീഞ്ചിലി,ഒനിയൻ ,ഉപ്പ്,കറിലീവ്സ് ഇട്ടു നന്നായി വഴറ്റുക.വഴന്നു കഴിയുമ്പോൾ മഞ്ഞൾപൊടി മുളക്പൊടി മല്ലിപ്പൊടി ,കുരുമുളക് പൊടി ചേർത്ത നന്നായി വഴറ്റുക അതിലേക്ക് വൃത്തിയാക്കിയ നത്തോലി (കൊഴുവ) ചേർത്ത മിക്സ് ചെയുക.അൽപ്പം തേങ്ങാപ്പാൽ ചേർക്കുക(കൊഴുവ വേവുന്നത്തിനു മാത്രം)പകുതി നാരങ്ങാ നീരും ചേർത്ത നന്നായി കുക്ക് ചെയുക.അതെ പാനിൽ തന്നെ സൈഡിലേക്ക് അൽപ്പം തേങ്ങാ ഇട്ടു പച്ചമണം മാറ്റുന്നതിനായി വഴറ്റുക അതിനു ശേഷം എല്ലാ കൂടി നന്നായി ഒന്ന് മിക്സ് ചെയുക.ഫില്ലിംഗ് റെഡി
മീനിലേക്ക് തയാറാക്കി വച്ച മസാല നിറയ്ക്കുക(വാഴനാര് വച്ചു പതിയെ ഒന്ന് കെട്ടി കൊടുക്കണം ഫില്ലിംഗ് പുറത്തു പോവാതിരിക്കുന്നതിനു വേണ്ടിയാണ്)
പാനിലേക്ക് എണ്ണ ഒഴിച്ച് ഒരു ഭാഗം മൊരിഞ്ഞതിന് ശേഷം മറിച്ചിടുക അതിലേക്ക് ഒനിയൻ ഗ്രീൻ ചിലി ജിൻജർ ,ഗാർലിക്,കറിലീവ്സ്,ലൈം സ്ലൈസ് (ജസ്റ്റ് ഫ്ളൈവർനു മാത്രം)ചേർത്ത് അല്പം തേങ്ങാ പാൽ ഒഴിക്കുക.തേങ്ങ പാൽ വറ്റി ഡ്രൈ ആകുന്നത് വരെ കുക്ക് ചെയുക.മീൻ നിറച്ചത് റെഡി
Date Published | 2017-04-01 16:30:32Z |
Likes | 27 |
Views | 1901 |
Duration | 0:08:57 |
Plz upload chicken dum biriyani…for 5peopls